ഇത് ഡോക്ടർ എം.കെ അനൂപ്,സി.ബി.എസ്.ഇ 10ാംക്ലാസ്സ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്കും പിന്നീടു് 12-)o ക്ലാസ്സിൽ നാലാം റാങ്കും നേടിയ മിടുക്കൻ; ഇപ്പോൾ സഹായം ചെയ്യേണ്ടത് നിങ്ങളാണ്; ദയവായി ഇത് മുഴുവൻ വായിക്കുക

  • Post category:news
  • Reading time:2 mins read
You are currently viewing ഇത് ഡോക്ടർ എം.കെ അനൂപ്,സി.ബി.എസ്.ഇ 10ാംക്ലാസ്സ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്കും പിന്നീടു് 12-)o ക്ലാസ്സിൽ നാലാം റാങ്കും നേടിയ മിടുക്കൻ; ഇപ്പോൾ സഹായം ചെയ്യേണ്ടത് നിങ്ങളാണ്; ദയവായി ഇത് മുഴുവൻ വായിക്കുക

ഇത് ഡോക്ടർ എം.കെ അനൂപ്. കരിവെള്ളൂർ മടയമ്പത്ത് ഭാസ്കരൻ- ശശികല ദമ്പതികളുടെ മൂത്തമകൻ. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചെറുപ്പം മുതൽ തന്നെ പഠന കാര്യങ്ങളിൽ അതി സമർത്ഥൻ. കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുമ്പോൾ 2001-02 വർഷത്തിൽ സി.ബി.എസ്.ഇ 10ാംക്ലാസ്സ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്കും പിന്നീടു് 12-)o ക്ലാസ്സിൽ നാലാം റാങ്കും നേടിയ മിടുക്കൻ. തുടർന്നുള്ള മെഡിക്കൽ എൻട്രൻസ് ടെസ്റ്റിൽ ഉയർന്ന റാങ്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി.

പി.ജി എൻട്രൻസ് ടെസ്റ്റിൽ വീണ്ടും ഉയർന്ന റാങ്കോടെ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ AllMS ന്യൂഡൽഹിയിൽ റേഡിയോളജി വിഭാഗത്തിൽ പ്രവേശനം ലഭിച്ചു. സംസ്ഥാനത്തിന്, പ്രത്യേകിച്ച് കാസർകോട് ജില്ലയുടെ അഭിമാനമായ ഡോ. അനൂപ് ഇന്ന് മാരകമായ ബ്ലഡ് കാൻസറിനെ അഭിമുഖീകരിക്കുകയാണ്‌. അദ്ദേഹം ഇപ്പോൾ ടാറ്റ മെമ്മോറിയൽ അഡ്വാൻസ്‌ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച് ആൻഡ് എഡ്യുക്കേഷൻ ഇൻ ക്യാൻസർ, നവി മുംബൈയിൽ ചികിൽസയിലാണ്.

അനൂപിന് ജീവൻ രക്ഷിക്കാൻ അലോജനിക് Stem Cell Transplant (രക്തമൂല കോശം മാറ്റിവെക്കൽ) ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. രക്തമൂല കോശം മാറ്റിവെക്കൽ (Blood Stem cell transplant), രക്താർബുദം (Blood Cancer) പോലുള്ള മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ്.

രക്തമൂല കോശം മാറ്റിവെക്കൽ (Blood Stem cell transplant) രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിൽ രക്ത ഗ്രൂപ്പ് സാമ്യം (Blood Group Match) വേണ്ടത് പോലെ രക്തമൂല കോശദാനത്തിന് ജനിതക സാമ്യം (Genetic Match) ആവശ്യമാണ്. കുടുംബത്തിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ജനിതക സാമ്യമുള്ള ദാതാവിൽ നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25% മാത്രമാണ്.

ദേശീയ അന്തർദേശീയ റെജിസ്റ്ററിയിൽ നിന്നും ഇതുവരെ ഡോ. അനൂപിന് സാമ്യമുള്ള Stem cell Donor നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . അതിനാൽ ഈ ജീവൻ രക്ഷിക്കാൻ എല്ലാ നല്ലവരായ ബന്ധുമിത്രാദികളും നാട്ടുകാരും രക്തമൂല കോശ സാമ്യനിർണ്ണയ (Stem Cell Match) ക്യാമ്പുമായി സഹകരിക്കാൻ മുന്നോട്ടു വരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
തീയതി:
# 7 ജുലൈ 2019 ഞായറാഴ്ച #
സമയം:
# 9 am മുതൽ 2pm വരെ #

സ്ഥലം:
# പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി , ഗാന്ധി- നെഹ്റു പഠനകേന്ദ്രം, കാലിക്കടവ് പി.ഒ, കാസറഗോഡ്. #

വയസ്സ്:
# 18 നും 50 നും ഇടയിൽ വയസ്സുള്ള ആരോഗ്യമുള്ള വ്യക്തികൾ #

*മെഡിക്കൽ ക്യാമ്പുമായി സഹകരിക്കുന്ന സ്ഥാപനം: *
DATRl Blood Stem Cell Donors Registry

പ്രത്യേക ശ്രദ്ധയ്ക്ക്:

1) ദാതാവാകാൻ DATRI എന്ന Blood Stem Cell Donors Registry യിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

2) Stem Cell Match കണ്ടെത്തിയാൽ ഡോ. അനൂപിന് അല്ലെങ്കിൽ മറ്റു രോഗികളുടെ ജീവൻ രക്ഷിക്കുവാൻ ദാതാവ് ആകുന്നത്തിലൂടെ സാധിക്കും.

3) Stem Cell Match കണ്ടെത്തിയാൽ ദാതാവ് അതിനായി കൊച്ചിയിലുള്ള ആശുപത്രിയിൽ പോകാൻ സന്നദ്ധമായിരിക്കണം. യാത്രാ സൗകര്യം DATRl ഉറപ്പു വരുത്തുന്നതായിരിക്കും.

0Shares