കൊച്ചി: യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നതായി തോന്നുന്നു എന്ന കാരണത്താല്‍ സംസ്ഥാന അവാര്‍ഡ് നിരസിക്കപ്പെട്ട കൊല്ലം അഭിജിത്ത് എന്ന യുവ ഗായകനെ മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ അഭിനന്ദനം. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ചേര്‍ത്തു നിര്‍ത്തി അഭിനന്ദിച്ചത്. ഇതാദ്യമായാണ് യേശുദാസിന്റെ ശബ്ദം അയോഗ്യതയായി കേള്‍ക്കുന്നത്. അനുഗ്രഹീത ശബ്ദം സ്വന്തമായതിന്റെ പേരില്‍ അവഗണന നേരിടേണ്ടി വന്ന ഗായകനാണ് അഭിജിത്തെന്നും ഈ ചിത്രത്തില്‍ അദ്ദേഹം പാടിയ പാട്ട് അതിമനോഹരമാണെന്നും മമ്മൂട്ടി പറഞ്ഞു.
https://www.youtube.com/watch?v=IKWRD4K43JM
മമ്മൂട്ടിയുടെ വാക്കുകളിങ്ങനെയായിരുന്നു…യേശുദാസിന്റെ ശബ്ദമാണ് അഭിജിത്തിനു കിട്ടിയ അനുഗ്രഹം. ആ ശബ്ദം കിട്ടിയതു മൂലം അഭിജിത്തിനു ചില അവഗണനകള്‍ നേരിടേണ്ടിവന്നു. ആദ്യമായാണ് യേശുദാസിന്റെ ശബ്ദം കിട്ടുന്നതു അയോഗ്യതയായി മാറുന്നത്. യേശുദാസിന്റെ ശബ്ദമല്ല. സ്വന്തം ശബ്ദത്തില്‍ പാടണമെന്നാണു ഞാന്‍ അഭിജിത്തിനോടു പറഞ്ഞു. അങ്ങനെ യേശുദാസിന്റെ ശബ്ദത്തില്‍ പാടുന്നതല്ല, തന്റെ ശബ്ദം അങ്ങനെയാണെന്നായിരുന്നു അഭിജിത്തിന്റെ മറുപടി. അപ്പോഴാണ് അഭിജിത്തിന്റെ ശബ്ദം ശരിക്കും യേശുദാസിന്റെ ശബ്ദം പോലെ തന്നെയാണെന്നു മനസിലായത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
