കാസര്‍കോട്: ഇടിമിന്നലേറ്റ് മത്സ്യതൊഴിലാളിയായ സ്ത്രീ മരിച്ചു. കീഴൂര്‍, കടപ്പുറത്തെ ശംഭുവിന്റെ ഭാര്യ ലക്ഷ്മി(68)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കളനാട് വില്ലേജ് ഓഫീസര്‍ സുരേഷ്, ലക്ഷ്മിയുടെ വീട്ടിലെത്തി.
കേരളത്തിലുടനീളം ശക്തമായ കാറ്റും മഴയ്ക്കും ഇടിമിന്നലിനും സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനിടയിലാണ് ലക്ഷ്മി ഇടിമിന്നലേറ്റ് മരിച്ചത്. മക്കള്‍: ബാബു, ബിനു, വിനേഷ്, ശൈല, ബേബി, ശാലിനി, ലത.
ഇടിമിന്നലേറ്റ് കീഴൂരില്‍ മത്സ്യതൊഴിലാളിയായ സ്ത്രീ മരിച്ചു