ഇടതുപക്ഷത്തിന്‍റെ കരുത്ത് എന്തെന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം; വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇടതുപക്ഷത്തിന്‍റെ കരുത്ത് എന്തെന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം; വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: മത്സരിക്കാന്‍ ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍, ഇടതുപക്ഷത്തിന്‍റെ കരുത്ത് എന്തെന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇടത്പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ 18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഇപ്പോള്‍ ഏതോ സ്വപ്നലോകത്താണ്. അവരുടെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാല്‍പോലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ല. മുസ്‌ലിം വിഭാഗത്തെ ആക്രമിക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടില്ലെന്നും പിണറായി വിമര്‍ശിച്ചു. കോഴിക്കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares