
കഴിഞ്ഞ തവണ ശബരിമല പ്രവേശനത്തില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചവരാണ് കനകദുര്‍ഗയും ബിന്ദു അമ്മിണിയുമെല്ലാം. ഇത്തവണ മലകയറാന്‍ ഇവര്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇത്തവണ മല കയറാന്‍ ഇല്ലെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ല.
50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെ എന്നാണ് തങ്ങളുടെ നിലപാട്. ശബരിമല കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു പറഞ്ഞു.

ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയെന്ന പേരില്‍ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകള്‍ക്ക് പ്രവേശിക്കാനായിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.
അതേസമയം, ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കനകദുര്‍ഗയുടെ നിലപാട്. ഇരുവരും ഇപ്പോഴും പോലീസ് സംരക്ഷണയിലാണുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള മനീത സംഘം ഇത്തവണ ശബരിമലയില്‍ എത്തുമെന്നും അനുമതി വേണമെന്നും കാട്ടി കേരള പോലീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നു.
