ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്…

  • Post category:news
  • Reading time:1 min read
You are currently viewing ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്…

കാസര്‍കോട്: മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്. ഇതിന് പിന്നാലെ പിണറായി വിജയനെ അഭിനന്ദം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ‘ആ 149 ല്‍ ഒരാളെന്ന് അവകാശപ്പെടുന്ന’ ജസീം എം എന്നയാളുടെ ചിത്രമാണ്. ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ചെടുത്ത ഈ ചിത്രം ഇന്ന് വൈറല്‍ ആണ്. ആ ബാഗേജില്‍ എഴുതി വെച്ചിരിക്കുന്ന വാക്കുകളാണ് ചിത്രം വൈറല്‍ ആക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ഷാര്‍ജ സുല്‍ത്താന്‍ മാപ്പു നല്‍കി വിട്ടയച്ച 149 പേരില്‍ ഒരാള്‍ എന്ന നിലയിലാണ് ജസീമിന്റെ ചിത്രം ശ്രദ്ധനേടിയത്.
ഷാര്‍ജയിലെ ജയിലില്‍ ഉള്ളത് മുഴുവന്‍ സി. പി. എമ്മുകാരായതിനാല്‍ പിണറായി അത്തരമൊരു അഭ്യര്‍ത്ഥന നടത്തിയതെന്ന് എതിര്‍പക്ഷവും പ്രചരിപ്പിച്ചു.

എന്നാല്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്നും ദുബായില്‍ നിന്നും തിരിച്ചെത്തുന്ന ജസീമിന് സഹമുറിയന്‍മാര്‍ നല്‍കിയ പണിയാണെന്നും പറഞ്ഞു സുഹൃത്തുക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ അവിടെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം അവിടെ ജയിലിലൊന്നും ആയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

കോഴിക്കോട് സ്വദേശിയായ ജസീം കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്നും തിരിച്ചെത്തിയത്. ദുബായിലെ അല്‍ ഖൂസിലുള്ള പ്ലാന്റേഴ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ ആയിരുന്നു ഇദ്ദേഹം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജസീമിന് സുഹൃത്തുക്കള്‍ നല്‍കിയ പണിയായിരുന്നു ഈ ചിത്രം. ജസീലിനൊപ്പം മുറിയില്‍ ഇരുന്ന് ബാഗേജില്‍ എഴുതുന്ന ചിത്രങ്ങളും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

0Shares