എത്യോപ്യ : എത്യോപ്യയിലെ ഹർള മേഖലയിൽ ഗവേഷണത്തിലൂടെ ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഈജിപ്ത്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം ആർക്കിയോളജിസ്റ്റുകളാണ് ഗവേഷണം നടത്തിയത്. ഹർള മേഖലയിൽ നടന്ന ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുംമാണ് ഇവർക്ക് പുരാതന നഗരം കണ്ടത്താനായത്.
പുരാതന കാലത്തേ വ്യാപാര കേന്ദ്രമായിരുന്നു പുതുതായി കണ്ടെത്തിയ നഗരമെന്ന് ഗവേഷകർ പറഞ്ഞു. കണ്ടെത്തിയ കെട്ടിടം മുസ്ലിം പള്ളിയാണെന്നും കരുതപ്പെടുന്നു. ഇവിടെ കബർ സ്ഥാനവും ശവകുടീരവും, ഗവേഷകർക്ക് കണ്ടെത്താനായി.

ആഭരണ നിർമാണത്തിന് പേരുകേട്ട നഗരമായിരുന്നു ഇതെന്നും, ഇവിടെ നിന്ന് പുരാതന കാലത്തെ ആഭരണങ്ങൾ, കല്ലുകൾ എന്നിവ കണ്ടെടുത്തതായും പറയപ്പെടുന്നുണ്ട്. ചെങ്കടൽ, ഇന്ത്യൻ സമുദ്രം തുടങ്ങിയ മേഖലയിൽ നിന്ന് എത്തുന്നവരുമായി വ്യാപാര ബന്ധം നടത്തിയിരുന്ന സ്വദേശിയരുടേയും വിദേശിയരുടേയും ഇടകലർന്ന സമൂഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നും ഇവർ ഗവേഷകർ കൂട്ടിച്ചേർത്തു.