
മലപ്പുറം: ഒമ്പതു വയസ്സുകാരനെ ലൈംഗികമായി ഉപയോഗിച്ച യുവതിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ബന്ധുവായ യുവതിക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.

ലൈംഗിക ചൂഷണത്തിന് പെൺകുട്ടികൾ ഇരയായാൽ മാത്രമല്ല ആൺകുട്ടികൾ ഇരയായാലും പോക്സോ പ്രകാരം കേസെടുക്കും എന്നതിൻ്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. ആൺ പെൺ ലൈംഗികതയും ആൺകുട്ടിക്കുനേരെയുള്ള യുവതിയുടെ ഈ ലൈംഗിക അതിക്രമവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.