ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമാകാന്‍ കാസര്‍കോട്ട് സംഗീതോത്സവം.

  • Post category:news
  • Reading time:1 min read
You are currently viewing ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമാകാന്‍ കാസര്‍കോട്ട് സംഗീതോത്സവം.

കാസര്‍കോട്: പുരന്ദരദാസ സംഗീതകലാമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ 13ാം സംഗീതാരാധനാ മഹോത്സവം ഫെബ്രുവരി 10,11,12 തീയതികളില്‍ നടക്കും. വെങ്കിട്ടരാമ ക്ഷേത്രത്തിലെ വ്യാസമണ്ഡപത്തിലാണ് സംഗീതോത്സവം അരങ്ങേറുന്നത്. 10 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധ സംഗീതജ്ഞന്‍ പ്രൊഫ. കെ.വി രമണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീത കച്ചേരി നടക്കും. 11,12 തീയതികളില്‍ ദക്ഷിണേന്ത്യയിലെ വിഖ്യാതരായ സംഗീതജ്ഞരുടെ സംഗീത കച്ചേരി നടക്കും. സംഗീതാസ്വാദകര്‍ക്ക് അപൂര്‍വ്വമായി കൈവരുന്ന ഈ പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.

0Shares