ചട്ടഞ്ചാല്‍: കാശ്മീര്‍ കത്വാ ജില്ലയിലെ എട്ടുവയസുകാരി ആസിഫയെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ചും പ്രതികളെ നിയമത്തിന്നു മുന്നില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ടൗണില്‍ പ്രതികളെ പ്രതീകാത്മകമായി തൂക്കിലേറ്റി.
തൈര റോഡില്‍ നിന്ന് പ്രകടനമായി ചട്ടഞ്ചാല്‍ ടൗണില്‍ മൂന്ന് പ്രതികളുടെ കോലം മരത്തില്‍ തൂക്കിലേറ്റി. തുടര്‍ന്ന് പ്രതിഷേധയോഗ പരിപാടി ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എ.വി ശിവപ്രസാദ്, ജില്ലാ കമ്മിറ്റി അംഗം സി മണികണ്ഠന്‍ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മനോജ് കീക്കാനം, നാരായണന്‍ ഈലടുക്കം, ഷീബ പനയാല്‍, ശാലിനി, പ്രജിത്ത് ഉലൂജി, രഞ്ജിത്ത് പനയാല്‍, പുരുഷു പാലക്കുന്ന്, സമീര്‍ കളനാട്, സന്തോഷ് തെക്കില്‍, ബാഷ ചെമ്മനാട്, മഹേഷ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.
ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ പ്രതികളെ പ്രതികാത്മകമായി തൂക്കിലേറ്റി