
എഡിറ്റോറിയല്‍
പുതുവര്‍ഷം എന്നത് ആശംസകളും മധുരം പങ്കുവെക്കലുമായി മാറുമ്പോള്‍ അതില്‍ നിന്നും വിത്യസ്ത മാര്‍ഗത്തിലൂടെ നീങ്ങുകയാണ് ചാനല്‍ ആര്‍.ബിയും രാജ്യത്തെ തന്നെ പ്രമുഖ മെത്തനിര്‍മ്മാണ കമ്പനിയായ സുൽഫക്സ് മാട്രസും. സാമൂഹിക പ്രതിബദ്ധതയുള്ള വാര്‍ത്താ മാധ്യമം എന്ന നിലയില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും, പ്രയാസങ്ങളും, ആവശ്യങ്ങളും വാര്‍ത്തകള്‍ ആക്കുന്നതില്‍ എന്നും പ്രാധാന്യം നല്‍കിയിട്ടുള്ള ചാനല്‍ ആര്‍.ബി സുൽഫക്സ് മാട്രസുമായി ചേര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് തുടക്കം കുറിക്കുന്നത്. “സ്നേഹത്തോടെ സാന്ത്വനം; രോഗം ഒരു കുറ്റമല്ല .” ടാഗോടുകൂടിയാണ് പുതുവര്‍ഷത്തില്‍ പുതിയ ദൌത്യം ആരംഭിക്കുക.

ഓരോമാസങ്ങളിലും ഞങ്ങളുടെ പ്രത്യേക സമിതി തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് വീതം സഹായം എത്തിക്കാനാണ് തുടക്കത്തില്‍ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ശയ്യാലംബരായ പാവപ്പെട്ടവർക്ക് സൗജന്യമായി മെത്ത നൽകി തുടക്കം കുറിക്കുകയും ക്രമേണ ജില്ലയ്ക്ക് പുറത്തേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് സുൽഫക്സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ് എന്നിവര്‍ അറിയിച്ചു.
