അലഹബാദ്: നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ കള്‍ച്ചര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഉത്തരപ്രദേശിലെ അലഹബാദില്‍ നടന്ന രാഷ്ട്രീയ ശില്പ മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ശില്‍പ്പകലാ ശാലയില്‍ കാസര്‍കോട്, കണ്ണൂര്‍ സോണില്‍ നിന്നും അവതരിപ്പിച്ച ഒപ്പന മികവുറ്റതായിരുന്നു. കേരളത്തില്‍ നിന്നും കാസര്‍കോട്-കണ്ണൂര്‍ സോണ്‍ ടീം മാത്രമാണ് ശില്പ ശാലയില്‍ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 20 ഓളം ടീമുകള്‍ അണിനിരന്നു.
സുജാത കലാക്ഷേത്ര മുള്ളേരിയ, വിജി ആതിര, സജിന ഗോപിക, ദേവിക, ശബന, ദീപിക ശോഭ, ശരണ്യ ജെറി കണ്ണൂര്‍, മഹ്റൂഫ് എന്നിവര്‍ പങ്കെടുത്തു. ശിഹാബ് പയ്യന്നൂരാണ് ടീമിനെ നയിച്ചത്. ഗഫൂര്‍ മാസ്റ്റര്‍ ചെര്‍ക്കള ഒപ്പന പരിശീലിപ്പിച്ചു. ഈമാസം 23 ന് എറണാകുളത്ത് നടക്കുന്ന ഗിന്നസ് റെക്കോഡിങിലും 25 ന് പെരിയയില്‍ നടക്കുന്ന ഫ്‌ളവര്‍സ് ചാനലിന്റെ ഉത്സവ മേളം പ്രോഗ്രാമില്‍ സുജാത മുള്ളേരിയ പങ്കെടുക്കും. മുള്ളേരിയ മദകം സെന്ററില്‍ ഗജാനന നാട്ടിയാഞ്ജലി നടത്തിവരികയാണ് സുജാത.
ആവേശം വിതറി ശില്പ മേള സമാപിച്ചു; കാസര്‍കോടില്‍ നിന്നും സുജാത മുള്ളേരിയ