
ആലുവ ശിവരാത്രി മണപ്പുറത്ത് സമീപം അക്കാട്ട് ലൈനില്‍ ഫ്ലാറ്റിനുള്ളില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി രമേശ്, മോനിഷ എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മൂന്നാം നിലയിലെ ഫ്ലാറ്റിലെത്തിയ കെട്ടിട ഉടമയായ ഇക്ബാലാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഒരാളുടെ മുകളില്‍ മറ്റൊരാള്‍ വീണ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പുരുഷന്‍റെ മുഖം ഭിത്തിയിലിടിച്ച് ഉരഞ്ഞിറങ്ങിയ നിലയിലാണ്. കട്ടിലിനടിയിലേക്ക് കയറിയ നിലയിലാണ് സ്ത്രീയുടെ കാലുകള്‍. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നില്ല. ഇവരുടെ മൊബെലുകളും കാമറയും മുറിയില്‍ കണ്ടെത്തി. ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ട മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. കൊലപാതകമാകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നു.
ഐ. എം.എ ഡിജിറ്റല്‍ സ്റ്റുഡിയോയെന്ന പേരില്‍ എഡിറ്റിങ്ങിനായാണ് ഫ്ലാറ്റെടുത്തതെന്നാണ് ഉടമയോട് പറഞ്ഞത്. ഫോറന്‍സിക് വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റൂറല്‍ എസ്പി സ്ഥലം സന്ദര്‍ശിച്ചു. മുഖം അഴുകിയ നിലയിലായതിനാല്‍ മരണപ്പെട്ട യുവാവ് യുവതിയുടെ ഭര്‍ത്താവ് സതീശ് എന്നയാളാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പിന്നീടാണ് മരണപ്പെട്ടത് രമേശ് ആണെന്ന് വ്യക്തമായത്. പോലീസ് അന്വേഷണം തുടരുകയാണ്.
