ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം നിയോസ് 2 കെ 18 വെള്ളിയാഴ്ച തുടക്കമാകും

  • Post category:local news
  • Reading time:1 min read
You are currently viewing ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം നിയോസ് 2 കെ 18 വെള്ളിയാഴ്ച തുടക്കമാകും

കാസര്‍കോട്: ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിലെ പര്‍വ വിദ്യാര്‍ഥി സംഘടനയായ ഒസാനിയോ സംഘടിപ്പിക്കുന്ന നിയോസ് 2 കെ 18ന് നാളെ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1990 മുതല്‍ 2017 വരെ ഓര്‍ഫനേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് സംഗമിക്കുക. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് എന്‍.ഐ.ഒ പ്രസിഡന്റ് മുബാറക് ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടനസമ്മേളനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. കെ.സി അബ്ദുല്‍ റഹ്മാന്‍ കരോടി അധ്യക്ഷനാകും. പി.ബി അബ്ദുല്‍ റസാഖ് മുഖ്യാതിഥിയാകും. തുടര്‍ന്ന് ദഫ്, ഖവാലി മല്‍സരം നടക്കും.

ശനിയാഴ്ച രാവിലെ ഫാമിലി കണ്‍സിലിങ് ക്ലാസ് നടക്കും. ജി.സി.സി കോര്‍ഡിനേറ്റര്‍ റഫീഖ് എര്‍മാളം കീനോട്ട്‌സ് അവതരിപ്പിക്കും. വൈകീട്ട് ഏഴിനു സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം പള്ളംകോട് അധ്യക്ഷനാകും. യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി വിശിഷ്ടാതിഥിയാകും. ലത്തിഫ് സഅ്ദി പഴശി മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് ഷമീം തങ്ങള്‍ കൂട്ടുപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഐ.ഒ പ്രസിഡന്റ് മുബാറക് ഹാജി, എന്‍.എ അബൂബക്കര്‍ ഹാജി, റഫീഖ് എര്‍മാളം, സിയാദ് അറന്തോട്, സുബൈര്‍ മുക്കൂട് സംബന്ധിച്ചു.

0Shares