ആരണ്യ കലാകായിക വേദിയുടെ ഉദ്ഘാടനവും കലാസന്ധ്യയും; നാട്ടിലെ കലാകാരന്മാർ അണിനിരന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ആരണ്യ കലാകായിക വേദിയുടെ  ഉദ്ഘാടനവും കലാസന്ധ്യയും; നാട്ടിലെ കലാകാരന്മാർ അണിനിരന്നു

ഇരിയണ്ണി/ കാസർകോട്: ആരണ്യ കലാ കായിക വേദിയുടെ കലാകാരൻമാർ അവതരിപ്പിച്ച കലാസന്ധ്യ പരിപാടി വർണാഭമായി. തീയടുക്കം ആരണ്യ കലാകായിക വേദിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് കലാസന്ധ്യ അരങ്ങേറിയത്.

മുളിയാർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് ദിനേശൻ തീയടുക്കം അധ്യക്ഷനായി. മുളിയാർ പഞ്ചായത്ത്‌ സി.ഡി.എസ്. ചെയർപേഴ്സൺ വി.പ്രേമാവതി, ടി.ഗോപിനാഥൻ കാലിപ്പള്ളം, കെ.ബാലകൃഷ്ണൻ, തീയടുക്കം എം.കുഞ്ഞമ്പു നായർ, എം.മാധവൻ നായർ, ടി.നാരായണൻ നായർ, എം.കുഞ്ഞിരാമൻ നായർ, ടി.മാധവൻ നായർ, ടി.കെ കൃഷ്ണൻ, നാരായണികുട്ടി, സീമ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് തീയടുക്കം സ്വാഗതവും സി.രജീഷ് നന്ദിയും പറഞ്ഞു.

0Shares