ആപ്‌കോ ഹ്യുണ്ടായി -ചാനല്‍ ആര്‍.ബി ക്വിസ് മല്‍സരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ആപ്‌കോ ഹ്യുണ്ടായി -ചാനല്‍ ആര്‍.ബി ക്വിസ് മല്‍സരം; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി ആരംഭിച്ച പുതിയ സമ്മാനപദ്ധതിയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളുമാണ് വിതരണം ചെയ്തത്. നുള്ളിപ്പാടിയിലെ ചാനല്‍ ആര്‍.ബി സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ വിജയികളായ പറശിനിക്കടവ് സ്വദേശി മിഥുന്‍, നാലാംമൈല്‍ സ്വദേശി അഷറഫ് റഹ്മാന്‍ എന്നിവര്‍ക്ക് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആപ്‌കോ ഹ്യുണ്ടായി ഡീലര്‍ഷിപ്പ് ഹെഡ് പി.ടി സിറാജ് മുഖ്യാതിഥിയായി. ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, ഹസന്‍, സി.എച്ച് ജസീല, സൈനബത്ത് നെബില സംബന്ധിച്ചു. ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന പ്രതിവാര ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കണം. വാര്‍ത്തകളിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി ചോദ്യങ്ങളായി വരുന്നത്. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം.പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കുകയുംവേണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ ആര്‍.ബി ഓഫിസുമായി ബന്ധപ്പെടണം.

0Shares