ആന്ധ്രാപ്രദേശില്‍ കര്‍ഷക പ്രതിഷേധ സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ആന്ധ്രാപ്രദേശില്‍ കര്‍ഷക പ്രതിഷേധ സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു.

വിജയവാഡ: ആന്ധാപ്രദേശില്‍ 20 കര്‍ഷകര്‍ ലോറി അപകടത്തില്‍ മരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് ചിറ്റൂരിലെ മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറിയതിനെ തുടര്‍ന്നാണ് അത്യാഹിതം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം.

അപകടത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നാണ് വിവരം. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംഭവ സ്ഥലത്തേക്ക് കുതിച്ച് എത്തി. പോലീസ് അന്വേഷണ നടപടികള്‍ ആരംഭിച്ചു.

0Shares