ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടം; അപകടത്തില്‍പെട്ടത് കാസർകോട് നിന്നും തിരുപ്പതിയിലേക്ക് തീർത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം; ദമ്പതികളടക്കം നാലുമരണം

  • Post category:news
  • Reading time:1 min read
You are currently viewing ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടം; അപകടത്തില്‍പെട്ടത് കാസർകോട് നിന്നും തിരുപ്പതിയിലേക്ക് തീർത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം; ദമ്പതികളടക്കം നാലുമരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ബദ്‌വീര്‍ ഗെട്ടി, മഞ്ചപ്പ ഗെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കുമ്പള സ്വദേശികളാണ് നാലു പേരും.

രാവിലെ നാലുമണിക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂരിനടുത്ത് വച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോകാറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിറകുവശത്തിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares