ആനക്കല്ല് പൂക്കയം റോഡ്; യാഥാര്‍ത്ഥ്യമാകുന്നത് മലയോര മേഖലയുടെ സ്വപ്‌നം

  • Post category:local news
  • Reading time:1 min read
You are currently viewing ആനക്കല്ല് പൂക്കയം റോഡ്; യാഥാര്‍ത്ഥ്യമാകുന്നത് മലയോര മേഖലയുടെ സ്വപ്‌നം

കാസര്‍കോട്: കുടിയേറ്റ കര്‍ഷക മേഖലയായ മലയോരത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. ആനക്കല്ല് കരിവേടകം പൂക്കയം റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് മലയോര മേഖല നേരിട്ടിരുന്ന വലിയ പ്രതിസന്ധിക്ക് ഒരുപരിതി വരെ ആശ്വാസമായി.റോഡ് അഭിവൃത്തിപ്പെടുത്തല്‍ പ്രവൃത്തി റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ഈ പ്രദേശത്തെ സമഗ്ര വികസനത്തിന് ഉതകുന്നതും ഹോസ്ദുര്‍ഗ് പാണത്തൂര്‍ സംസ്ഥാന പാതയില്‍ മാലക്കല്ലില്‍ നിന്നും ആനക്കല്ല് ബന്തടുക്ക വഴി കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യയിലേക്ക് ബൈപ്പാസായും ഈ റോഡിനെ ഉപയോഗിക്കാം. റോഡ് വികസിക്കുന്നതോടെ ജില്ലയിലെ കുറ്റിക്കോല്‍ പനത്തടി ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങും. ക്രിസ്മസിന്‍റെ മാസത്തില്‍ നാട്ടിലെത്തിയ ആഘോഷത്തെ കേക്ക് മുറിച്ച് വിതരണം ചെയ്ത് കരിവേടകംകാര്‍ ആഘോഷിച്ചു.

ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത റോഡിന്‍റെ തുടര്‍ച്ചയായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പെടുന്ന 4.500 കിലോമീറ്റര്‍ റോഡുകൂടി ഉടന്‍ അഭിവൃത്തിപ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ മനസ്സ് നിറഞ്ഞ കയ്യടിച്ച് ഗ്രാമീണര്‍ അത് ഏറ്റെടുക്കുകയായിരുന്നു. ആനക്കല്ലില്‍ ആരംഭിച്ച് ബീംബുങ്കാലില്‍ അവസാനിക്കുന്ന റോഡിലാണ് നിലവില്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുക.

ഇതിനായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള റോഡിന്‍റെ വീതി 10 മീറ്ററായി വര്‍ധിപ്പിച്ച്, ഗ്രാനുലാര്‍ സബ്ബേസ്, വെറ്റ് മിക്‌സ് മെക്കാഡം എന്നീ ലേയറുകള്‍ക്ക് മുകളില്‍ 5.50 മീറ്റര്‍ വീതിയില്‍ ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നീ ഉപരിതലങ്ങളാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം 5/300ല്‍ കലുങ്ക് നിര്‍മ്മാണം, നിഷ്‌കര്‍ഷിച്ച സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികളുടെ നിര്‍മ്മാണം, കോണ്‍ക്രീറ്റ് ഓടകള്‍, കവറിങ് സ്ലാബുകള്‍, റോഡ് സുരക്ഷ ട്രാഫിക് ബോര്‍ഡുകള്‍, റോഡ് സ്റ്റഡുകള്‍ എന്നിവയും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0Shares