ആദ്യമായി രക്തപതാകകള്‍ പാറിയ നാട്ടില്‍ ‘ലാല്‍സലാം’ കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകരിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ആദ്യമായി രക്തപതാകകള്‍ പാറിയ നാട്ടില്‍ ‘ലാല്‍സലാം’ കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകരിച്ചു

കാസര്‍കോട്: ആദ്യമായി രക്തപതാകകള്‍ പാറിപ്പറന്ന മലയോരനാട്ടില്‍, രക്തതാരകം ഉദിച്ചുയര്‍ന്ന വിപ്ലവവീര്യത്തിൻ്റെ നാട്ടില്‍ രക്താഭിവാദ്യങ്ങളുമായി ‘ലാല്‍സലാം’ കലാ- കായിക കേന്ദ്രം രൂപീകരിച്ചു. ആരോഗ്യകരമായ നാടിനെ വാര്‍ത്തെടുക്കാന്‍ എന്നും സ്വയം എരിഞ്ഞുതീരുന്ന തൊഴിലാളികളായ പാവങ്ങള്‍ മണ്ണിനോട് മല്ലടിച്ചപ്പോള്‍ വിശപ്പില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും ഉയര്‍ന്നുവന്ന ഒരുദര്‍ശനമാകും ഭാവിയില്‍ ലാല്‍സലാം എന്ന് ഭാരവാഹികള്‍ പറഞ്ഞു.
അവിഭക്ത ബേഡകം പഞ്ചായത്തില്‍ ആദ്യമായി മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ കൊടിയുയര്‍ന്ന കുറ്റിക്കോല്‍, ഞെരുവില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുടെ സമ്മേളനത്തിലാണ് ലാല്‍സലാം കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകൃതമായത്. നാടിൻ്റെ ഏറെക്കാലത്തെ അഭിലാഷമായ സാംസ്‌കാരിക കേന്ദ്രവും വായനശാലയും പൂവണിഞ്ഞതില്‍ നാടൊന്നാകെ ആഹ്‌ളാദഭരിതരായി. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് അംഗം എന്‍.ടി ലക്ഷ്മി, സി.ബാലകൃഷ്ണന്‍, സി.കുട്ടികൃഷ്ണന്‍, പീതാംബരന്‍, രതീഷ് കളക്കര, സി.എം മിഥുന്‍, സൂര്യകുമാരി, സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സി.പി.എം ഏരിയ സെക്രട്ടറി സി.ബാലന്‍ ഡി.വൈ.എഫ്.ഐയുടെയും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെയും ഉപഹാരം നല്‍കി ആദരിച്ചു. കെ.സുനിത അധ്യക്ഷയായി.ലാല്‍സലാം കലാ- കായിക കേന്ദ്രം ഭാരവാഹികള്‍: സി.കുട്ടികൃഷ്ണന്‍(പ്രസിഡന്റ്), മിനിമോള്‍(വൈസ്.പ്രസിഡന്റ്), മിഥുന്‍ സി.എം(സെക്രട്ടറി), സതീശന്‍(ജോ.സെക്രട്ടറി), വി.ഗോകുല്‍(ട്രഷറര്‍).
ലാല്‍സലാം വായനശാലാ ഭാരവാഹികള്‍: രാധാമണി(പ്രസിഡന്റ്), എന്‍.എം മജീദ്(വൈസ്.പ്രസിഡന്റ്), പീതാംബരന്‍(സെക്രട്ടറി), കുഞ്ഞിരാമന്‍(ജോ.സെക്രട്ടറി), സജിത പി.എന്‍(ട്രഷറര്‍).

0Shares