ആദ്യമണിക്കൂറുകളിൽ കേരളത്തില്‍ യു.ഡി.എഫ് തരംഗം; 20 സീറ്റിലും മുന്നേറ്റം

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യമണിക്കൂറുകളിൽ കേരളത്തില്‍ യു.ഡി.എഫ് തരംഗം; 20 സീറ്റിലും മുന്നേറ്റം

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യു.ഡി.എഫ് മുന്നേറ്റം. 20 സീറ്റിലും യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുകയാണ്. ഏഴ് ശതമാനം വോട്ടുകള് മാത്രമേ എണ്ണിയിട്ടുള്ളു.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് കൂറ്റന്‍ ലീഡാണ് .ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണല്‍ പ്രകാരം 17000 ത്തിലധികം ലീഡാണ് രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്‌തെങ്കിലും ശശി തരൂരാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
രാജ്യം മുഴുവനായി നിലവില്‍ എന്‍.ഡി.എ ആണ് മുന്നിട്ടുനില്‍ക്കുന്നത്. 200 ലധികം സീറ്റുകളില്‍ എന്‍.ഡി.എയും 100 ലധികം സീറ്റുകളില്‍ യു.പി.എയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. മറ്റുള്ളവര്‍ക്ക് 82 സീറ്റില്‍ ലീഡുണ്ട്.
തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റുകളിലും ഡി.എം.കെയാണ് ലീഡ് ചെയ്യുന്നത്.

0Shares