കാസര്‍കോട്: അവൈയ്ക്ക് കാസര്‍കോടിൻ്റെ നേതൃത്വത്തില്‍ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് ആരംഭിച്ചു. കാസര്‍കോട് സയമന്‍സ് കോളജിന് സമീപമുള്ള അനാമയ യോഗാ സെന്ററിലാണ് ക്ലാസ്. ക്ലാസിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്ത് അധ്യക്ഷനായി.
നഗരസഭാ കൗണ്‍സിലര്‍മാരായ രവീന്ദ്ര പൂജാരി, സവിത ടീച്ചര്‍, അരുണ്‍ കുമാര്‍ ഷെട്ടി, മനോഹരന്‍ കെ.ജി, ഉമാ കടപ്പുറം, സദാനന്ദ റൈ, അവൈയ്ക്ക് കാസര്‍കോടിന്റെ സംഘാടകരായ നിഖിലേഷ്, നിഖില്‍, ഹരീഷ്, ഭരത്, ജ്ഞാനെശ, ഹരീഷ് കോട്ടക്കനി, ഗുരുപ്രസാദ് പ്രഭു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അവൈയ്ക്ക് കാസര്‍കോടിൻ്റെ നേതൃത്വത്തില്‍ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് ആരംഭിച്ചു