കണ്ണൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബി.ആര്‍.സി, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് കാനറ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്റിസ്റ്റിയൂട്ട് എന്നിവ സംഘടിപ്പിച്ച പേപ്പര്‍ ബാഗുകളുടെ പരിശീലനം പൂര്‍ത്തിയായി.
പ്രമുഖ കിടക്ക നിര്‍മാതാക്കളായ സുള്‍ഫെക്‌സുമായി സഹകരിച്ച് തലയിണ നിര്‍മാണത്തിനുള്ള പദ്ധതിക്കും തുടക്കമായി. മുപ്പതുകുട്ടികള്‍ പത്തുദിവസം കൊണ്ട് ഉണ്ടാക്കിയ പേപ്പര്‍ ബാഗുകളുടെ പ്രദര്‍ശനവും ഒരുക്കി. പരിശീലനം പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സുള്‍ഫെക്‌സ് എം.ഡിയും പ്രമുഖ വ്യവസായിയുമായ എം.ടി.പി മുഹമ്മദ് കുഞ്ഞി വിതരണം ചെയ്തു.
തലയിണ നിര്‍മാണം കുട്ടികളെ ഏല്‍പിക്കുന്നതിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് അധ്യക്ഷനായി. സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സുരേഷ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത്, കൃഷ്ണനുണ്ണി, പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, പഞ്ചായത്തംഗങ്ങളായ ഉഷ ചാത്തങ്കണ്ടി, സുധമാളിയേക്കല്‍, ജാസ്മിന കല്ലേരി, ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ്, സുമിത്രന്‍, സുകുമാരന്‍, മുസ്തഫ, നിഥിന്‍, പുഷ്പലത, സംസാരിച്ചു.
അഴിയൂര്‍ പഞ്ചായത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്വയം തൊഴില്‍ മേഖല തുറന്നു