അഴിയൂര്‍ ഗ്രാമപഞ്ചായത്ത് തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി സംബന്ധിച്ച് അഭിപ്രായ ചര്‍ച്ച സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അഴിയൂര്‍ ഗ്രാമപഞ്ചായത്ത് തീരദേശ പരിപാലന നിയമത്തിലെ ഭേദഗതി സംബന്ധിച്ച് അഭിപ്രായ ചര്‍ച്ച സംഘടിപ്പിച്ചു

അഴിയൂര്‍: തീരദേശ പരിപാലന നിയമത്തില്‍ 2018 ല്‍ ഉണ്ടായ ഭേദഗതി സംബന്ധിച്ച് പഞ്ചായത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ചര്‍ച്ച യോഗം സംഘടിപ്പിച്ചു. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കും. മുന്‍സിപാലിറ്റിക്ക് തൊട്ടടുത്ത പ്രദേശമായത് കൊണ്ട് അഴിയൂരിനെ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തി കിട്ടുവാനും നിലവില്‍ കടല്‍ഭിത്തി എച്ച്.ടി.എല്‍ രേഖയായി കണക്കാക്കുവാനും എച്ച്.ടി.എല്‍ തീരത്ത് നിന്ന് 50 മീറ്റര്‍ പരിധിയില്‍ ഉള്ള നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പരിരക്ഷ കിട്ടണം എന്നീ ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള ഭേദഗതിയില്‍ കാറ്റഗറി മൂന്നിലാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുക.

കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.മുഹമ്മദ് ചര്‍ച്ചായോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.ടി.ശ്രീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജാസ്മിന കല്ലേരി, സുധ മാളിയേക്കല്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി പ്രതിനിധി അഡ്വ.നൈന, പാരാലീഗല്‍ വളണ്ടിയര്‍ ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.

0Shares