
കാസർകോട്: വ്യത്യസ്തതയാർന്ന പരിപാടികളോടെ സഹൃദയ കാർണിവലിന് കുണ്ടംകുഴി ടൗണിൽ തുടക്കമായി. സഹൃദയ കലാ കായിക വേദി സെല്ലുലോയ്ഡ് ഫിലിം ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സഹൃദയ കാർണിവലിൽ സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മണിക്ക് ട്രഷർ ഹണ്ട്, 11.30ന് ആങ്കർ ഹണ്ട്, വൈകുന്നേരം നാലുമണിക്ക് കർട്ടൻ റൈസർ, ഏഴിന് വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം, 7.30ന് എന്‍റെ തൊണ്ടച്ചൻ ഡോക്യു ഫിക്ഷൻ, എട്ടിന് ബേഡഡുക്ക പഞ്ചായത്ത് സി.ഡി.എസ്സിന്‍റെ കാഴ്ച നാടകം, ഒമ്പതിന് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ജെല്ലിക്കെട്ട് സിനിമ അരങ്ങേറും.

ഡിസംബർ 26ന് രാവിലെ 11.30ന് കരിക്കേച്ചറിന്‍റെ അത്ഭുത ലോകം. രാത്രി ഏഴിന് കാർണിവൽ സിനിമസംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്യും. പി.വി.കെ പനയാൽ മുഖ്യാതിഥിയാകും. 7.30ന് ടോക് ഷോ, 8.30ന് സാന്റ് ആർട്ട്, 9.30ന് കളേഴ്സ് ഓഫ് മിറാക്കിൽ എന്നിവ നടക്കും.
ഡിസംബർ 27ന് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നിങ്ങൾക്കൊപ്പം, രണ്ട് മണിക്ക് ആക്ടിങ് വർക്ക് ഷോപ്പ്, വൈകുന്നേരം ഏഴിന് ഫാഷൻ ഷോ, എട്ടിന് ലൈറ്റ്സ് ഡാൻസ്. ഡിസംബർ 28ന് ശനി ഉച്ചയ്ക്ക് രണ്ട് മണിക്ക് കാമറ വർക്ക് ഷോപ്പ്, സെല്ലുലോയ്ഡ് ഫിലിം അവാർഡ്, ഒമ്പതിന് മ്യൂസിക് നൈറ്റ്, ഷോർട് ഫിലിം ഫെസ്റ്റ് എന്നിവ അരങ്ങേറും. സഹൃദയ കാർണിവൽ കലാ വിസ്മയമായിരിക്കും നാടിന് സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
