അയോധ്യ വിധി: കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യ വിധി: കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍  നവംബര്‍ 14 വരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്: ജില്ലയില്‍ അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും സാമൂഹിക വിരുദ്ധശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ,വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്,നീലേശ്വരം, ചന്തേര, പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേരളാ പോലീസ് ആക്ട്78, 79 പ്രകാരം ഇന്ന് (11.11.2019) രാവിലെ എട്ടു മണി മുതല്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നന്നത്, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നത് പൂര്‍ണ്ണമായും ഇതുവഴി നിരോധിച്ചു. നിരോധനാജ്ഞ നവംബര്‍ 14 ന് രാത്രി 12 മണി വരെ തുടരും.

0Shares