അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവര്‍ക്കുള്ള വിസാ നടപടികള്‍ കര്‍ശനമാക്കി ഡൊണാള്‍ഡ് ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവര്‍ക്കുള്ള വിസാ നടപടികള്‍ കര്‍ശനമാക്കി ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളില്‍ ഒന്നു കൂടി പാലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച് 1 ബി വിസ നിയമത്തിലെ നിബന്ധനകള്‍ കഴിഞ്ഞ ദിവസം മുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഈ സാമ്പത്തിക വര്‍ഷത്തെ വിസ നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തിയത്. യു.എസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്ന വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നൈപുണ്യം വേണം. യോഗ്യതയുള്ള ജോലിക്കാര്‍ യു.എസില്‍ കുറവാണെങ്കില്‍ മാത്രമേ ഇത് പാടുള്ളു. നിയമം ഇതായിരിക്കേ ഇത്രയും കാലം യോഗ്യതയുള്ള യു.എസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികള്‍ വിദേശത്തു നിന്നും ജോലിക്കാരെ സ്വീകരിച്ചിരുന്നത്.

യു.എസ് പൗരന്മാരുടെ ചെലവില്‍ വിദേശികളെ സഹായിക്കുന്ന പരിപാടിയാണിതെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ഇറക്കിയ നിര്‍ദേശപ്രകാരം എച്ച്1ബി വിസയില്‍ എത്തുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. കൂടാതെ ജോലി വളരെ സങ്കീര്‍ണവും നൈപുണ്യമുള്ള പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ ജോലിക്ക് അനിവാര്യവുമാണെന്ന് തെളിയിക്കുന്ന അധിക രേഖകള്‍ കമ്പനിയും ഹാജരാക്കണം. പുതിയ നിബന്ധനകള്‍ എച്ച്1ബി വിസ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഐ.ടി വിദഗ്ധരെയാണ് ഏറെ ദോഷമായി ബാധിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. സയന്‍സ്, എന്‍ജിനീയറിംഗ്, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എച്ച്1ബി വിസ കൂടുതലും ഉപയോഗിക്കുന്നത്.

0Shares