ഉപ്പള (കാസര്‍കോട്): സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ബി.ജെപി ജില്ലാ നേതാവിന് പങ്കുള്ളതായി വിവരമുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട പ്രതാപ് നഗറിലും സോങ്കാലിലും ബേക്കൂറിലും സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ട്. ഇത് പൊലീസ് അേന്വഷിക്കണം.
പലയിടത്തും സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍.എസ്.എസ് താവളമാക്കിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ ആയുധ പരിശീലനവും ആയുധസംഭരണവുമുണ്ടെന്ന് പരാതിയുണ്ട്. കൊലയാളികള്‍ക്കും ക്രിമിനലുകള്‍ക്കും ഇവിടങ്ങളില്‍ ഒളി സങ്കേതവുമുണ്ട്. പൊലീസ് ശക്തമായ നടപടിയെടുക്കണം. കൊലയ്ക്ക് ഉപയോഗിച്ച കത്തി ആര്‍.എസ്.എസ് ക്യാമ്പില്‍നിന്നുള്ളതാണോയെന്ന് പൊലീസ് വിശദമായി പരിശോധിക്കണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
അബൂബക്കര്‍ സിദ്ദിഖിൻ്റെ കൊലപാതകത്തില്‍ ബി.ജെ.പി ജില്ലാ നേതാവിന് പങ്കുണ്ടെന്നു എം.വി ഗോവിന്ദന്‍