അപകടാവസ്ഥയിലായ ബാവിക്കര സ്‌കൂള്‍ മദ്‌റസയിലേക്ക് മാറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing അപകടാവസ്ഥയിലായ ബാവിക്കര സ്‌കൂള്‍ മദ്‌റസയിലേക്ക് മാറ്റി

ബോവിക്കാനം: ബാവിക്കര ഗവ. എല്‍.പി സ്‌കൂളിള്‍ ഇനി ബാവിക്കര മുഈനുല്‍ ഇസ് ലാം മദ്‌റസയില്‍ പ്രവര്‍ത്തിക്കും. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് മദ്‌റസയിലേക്ക് മാറ്റിയത്. സ്‌കൂള്‍ കെട്ടിടത്തിന്റെ തറയിലും ചുമരുകളിലും തൂണുകള്‍ക്കും വിളളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ക്ലാസ് നടത്തരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് പ്രധാനധ്യാപിക എസ്. മിനിക്കുട്ടിയും പി.ടി.എ ഭാരവാഹികമായ ബി.കെ ബഷീര്‍, അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ ബവിക്കര ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട് മദ്‌റസ കെട്ടിടം താല്‍ക്കാലികമായി സ്‌കൂള്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് വരെ ക്ലാസ് നടത്താന്‍ ജമാഹത്ത് കമ്മിറ്റി മദ്‌റസ കെട്ടിടം വിട്ടു നല്‍കുകയായിരുന്നു. വ്യാഴാഴ്ചയാണ് സ്‌കൂള്‍ മദ്‌റസയിലേക്ക് മാറ്റിയത്.

0Shares