അപകടത്തില്‍ ഗരുതരമായി പരിക്കേറ്റ ബാര്‍ബര്‍ തൊഴിലാളി മരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing അപകടത്തില്‍ ഗരുതരമായി പരിക്കേറ്റ ബാര്‍ബര്‍ തൊഴിലാളി മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ കഴിയുകയായിരുന്ന ബാര്‍ബര്‍ തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയും മൊഗ്രാല്‍ പുത്തൂരില്‍ താമസക്കാരനുമായ മാരിമുത്തു (29)വാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ എരിയാല്‍ ദേശീയപാതയില്‍ ചന്ദ്രഗിരി ഗസ്റ്റ്ഹൗസിന് സമീപം വച്ചാണ് അപകടമുണ്ടായത്. മുത്തുവും കൂടെ ജോലി ചെയ്യുന്ന ഫഹീമും ബൈക്കില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. പള്ളിക്കര ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാരിമുത്തുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന പള്ളിക്കര ചേറ്റുകണ്ടിലെ മുഹമ്മദ് കുഞ്ഞി (75), ഭാര്യ അനീസ (60), മക്കളായ ഹനീഫ് (40), സുഹറ (36) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ മുത്തു മരണപ്പെടുകയായിരുന്നു. നല്ലമുത്തു-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ്. രാജേശ്വരിയാണ് മാരിമുത്തുവിന്റെ ഭാര്യ. ആറു മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഏക സഹോദരി സുശീല.

 

0Shares