
കാസര്‍കോട്: നഗരത്തിൽ സ്ഥിതി ചെയ്യുന്ന കാലഹരണപ്പെട്ടതും തുരുമ്പിച്ചതുമായ സപ്ലൈ തൂണുകൾ ഉടൻമാറ്റണം എന്നും പ്രത്യേകിച്ച് എന്‍.എച്ച് 66ന്‍റെ അരിക് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഇലക്ട്രിക് പോസ്റ്റുകൾ മണ്ണുമായി ലയിച്ച് തുരുമ്പ് പിടിക്കുകയും നിലവുമായി ബന്ധം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട് എന്നും കാണിച്ചുകൊണ്ട് അസിസ്റ്റന്റ്എഞ്ചിനീയർക്ക്’ സ്മാർട്ട് വാട്സാപ്പ് കൂട്ടായ്മ കാസർകോട്’ പരാതി നല്‍കി.

നിലവില്‍ സപ്ലൈ ലൈൻ കമ്പിയുടെ ബലത്തിലാണ് നിൽക്കുന്നത്. നല്ല കാറ്റും മഴയും വന്നാൽ ഇവയിൽ ചിലത് ഹൈവേയിലേക്കോ പെട്രോൾപറമ്പിലേക്കോ മറിഞ്ഞു വീഴാൻ സാധ്യത ഉണ്ട്. ഒരു വൻ ദുരന്തത്തെ മുന്നിൽ കാണാൻ അധികൃതർ തയ്യാറാവണമെന്നും അടിയന്തരമായി തൂണുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും സ്മാർട്ട് കാസര്‍കോട് പരാതിയില്‍ ആവശ്യപ്പെട്ടു
‘ഇരുമ്പ് മണ്ണിൽ ലയിച്ചു തുരുമ്പെടുക്കുമെന്നും ഒരിക്കൽ ഇത് അപകടം വരുത്തുകയോ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നും അറിയാത്തവരല്ല നമ്മളെല്ലാവരും. എന്നാല്‍ എന്തുകൊണ്ട് ഗവൺമെന്റ് ജനങ്ങൾക്ക് ഉണ്ടാകാവുന്ന വലിയ അപകടത്തിനും, സാമ്പത്തികനഷ്ടത്തിനും അതിനുള്ള ജോലി, സമയ നഷ്ടത്തിനും ആരാണ് ഉത്തരവാദി എന്ന് കണ്ടെത്തുന്നില്ല. ആവശ്യമായ പ്രവർത്തികളും പരിശോധനയും നടക്കണം നിതാന്ത ജാഗ്രതയോടെ തുടർ നടപടികളിലേക്ക് തങ്ങള്‍ പോകു’മെന്ന് സ്മാർട്ട് വാട്സ്ആപ്പ് കൂട്ടായ്മയുടെ കൺവീനർ
എം ഹർഷാദ് അറിയിച്ചു , കൂക്കൾ ബാലകൃഷ്ണൻ, ഹാരിസ്, മുരളി, ഹക്കിം. ഷാഹിദ്. എന്നിവരുടെ നേതൃത്വത്തിലാണ് രേഖാമൂലം പരാതി നല്‍കിയത്.
