അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു; ഉത്തരവിറക്കിയത് റെയില്‍വേ മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു; ഉത്തരവിറക്കിയത് റെയില്‍വേ മന്ത്രാലയം


കാസര്‍കോട്:കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടു. താല്‍കാലികമായി ആറുമാസത്തേക്കാണ് പുതിയ ഉത്തരവ്‌.
ആറുമാസത്തെ റയില്‍വെയുടെ കണക്കനുസരിച്ചുള്ള മെച്ചം ഈ സ്റ്റേഷനുകളിനിന്നും ലഭിക്കുകയാണെങ്കില്‍ മാത്രമേ ഈ താല്‍കാലിക സ്റ്റോപ്പ് സ്ഥിരപ്പെടുത്തുകയുള്ളു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് രാജ്യസഭാ എം.പി വി. മുരളീധരന് നല്‍കിയതായും ഇതിന്റെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ട് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി.കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടു തവണയാണ് സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനില്‍ നാട്ടുകാര്‍ക്ക് യാത്രചെയ്യുന്നതിന് അവസരമൊരുക്കേണ്ട റെയില്‍വേ കാസര്‍കോടിനെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിഇതേ ആവശ്യമുയര്‍ത്തികൊണ്ട് വിവിധ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാസര്‍കോട് വ്യത്യസ്ത സമരങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയും ട്രെയിന്‍ തടയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്, ഇടതുമുന്നണി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയും സമരം ശക്തമാകുന്നതിനിടെയാണ് റയില്‍വേയുടെ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. കാസര്‍കോട് എം.പി പി കരുണാകരന്‍ ഇതേ ആവശ്യവുമായി റെയില്‍വേ മന്ത്രിയെ ഇന്ന് കണ്ടിരുന്നു. രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന്‍ റെയില്‍വേ മന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയിലും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു എന്നാണ് പറയുന്നത്. ഈ ഉത്തരവ് യാത്രാഥ്യമാകുന്നതോടെ നാട്ടുകാര്‍ക്ക് വളരെ ഉപയോഗപ്രദമാകുന്ന റെയില്‍വേ സര്‍വീസായിമാറും അന്ത്യോദയ എക്‌സ്പ്രസ്സ്.

0Shares