കാസര്‍കോട്: റെയില്‍വേ മന്ത്രി പ്രഖ്യാപിച്ച കൊച്ചുവേളി-മംഗളൂരു(16355/16356) അന്ത്യോദയ എക്സ്പ്രസിന്റെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍ക്കാലിക സ്‌റ്റോപിന്റെ കാലാവധി നീട്ടി. 2019 ജനുവരി 5 വരെ ആറുമാസമാണ് മാ പരീക്ഷണാടിസ്ഥാനത്തില്‍ വണ്ടി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതിന്റെ കാലാവധി നാളെ അവസാനിക്കുന്നതോടെയാണ് വീണ്ടും നീട്ടിയത്. എന്നാല്‍ എത്രമാസം എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സാധാരണ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. ആധുനിക എല്‍.എച്ച്.ബി ദീന്‍ദയാലു കോച്ചുകളാണ് അന്ത്യോദയ എക്‌സ്പ്രസില്‍ ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈല്‍ റീചാര്‍ജിങ്, ലഗേജ് റാക്ക്, ബയോ ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകള്‍ക്ക് പകരം നീളത്തിലുള്ള കുഷന്‍ ബെഞ്ച് സീറ്റുകളാണുള്ളത്.
അന്ത്യോദയ എക്‌സപ്രസ് കാസര്‍കോട്ട് നിര്‍ത്തുന്നതിൻ്റെ കാലാവധി നീട്ടി