അധികൃതരുടെ അലംഭാവത്തിനെതിരെ ആദിവാസി സമൂഹം അനിശ്ചിതകാല നിരാഹാരസമര പാതയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing അധികൃതരുടെ അലംഭാവത്തിനെതിരെ ആദിവാസി സമൂഹം അനിശ്ചിതകാല നിരാഹാരസമര പാതയില്‍.

കാസര്‍കോട്: അധികൃതരുടെ അനാസ്ഥയിലും അവഗണനയിലും പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ പനത്തടിയിലെ ആദിവാസി വിഭാഗം കാസര്‍കോട് ജില്ലാ കളക്‌ട്രേറ്റ് പടിക്കല്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം 16-ാം ദിവസം പിന്നിടുന്നു. പനത്തടി -മാവുങ്കാല്‍ കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികള്‍ നടത്തുന്ന നിരാഹാര സമരം പൊതു സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. സിവില്‍ സ്റ്റേഷന് സമീപം വിദ്യാനഗര്‍ ദേശിയ പാതയിലെ ബി.സി റോഡ് ജംഗ്ഷനില്‍ ഫെബ്രുവരി 27 മുതലാണ് പനത്തടിയിലെ ആദിവാസി കോളനി നിവാസികള്‍ പന്തല്‍ കെട്ടി നിരാഹാര സമരം അനുഷ്ഠിച്ച് വരുന്നത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ പ്രദേശത്തെ ആദിവാസി ജന വിഭാഗം മനുഷ്യാവകാശ- ജനാധിപത്യാവകാശ സംരക്ഷണത്തിനുള്ള ധര്‍മ്മ സമരമായാണ് കളക്‌ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം അനുഷ്ഠിക്കുന്നത്. ആദിവാസി കോളനി നിവാസികള്‍ക്കായി നിര്‍മ്മിച്ച കമ്മ്യൂണ%E

0Shares