അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന് തൃഷയും മീനയും നായികമാരാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന് തൃഷയും മീനയും നായികമാരാകുന്നു

ഇപ്പോള്‍ ചിത്രീകരിക്കുന്ന ഒടിയന്‍ പൂര്‍ത്തിയായാലുടന്‍ ആരംഭിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തൃഷയും മീനയുംനായികമാരായി എത്തുന്നു.ഗോപാല്‍ വര്‍മയുടെയും രാജീവ് അഞ്ചലിന്റെയും സഹായിയായിരുന്ന അജോയ് വര്‍മയാണ് സംവിധാനം. തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണിത്. നേരത്തെ നിവിന്‍ പോളിക്കൊപ്പം തൃഷ അഭിനയിച്ചിരുന്നു. ആ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

പ്രകാശ് രാജും ചിത്രത്തിലുണ്ടാകും. ഭൂരിഭാഗവും കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയത് സാജു തോമസാണ്. മേയില്‍ റിലീസ് ചെയ്യും.

0Shares