അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

  • Post category:news
  • Reading time:1 min read
You are currently viewing അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അടുത്ത അഞ്ച് ദിവസത്തേയ്ക്ക്‌ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ ഇടിയേട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 16, 17 തിയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്‌. സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കോഴഞ്ചേരിയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, 14 സെന്റീ മീറ്റര്‍. പിറവം-7 സെന്റീ മീറ്റര്‍, അമിനി(ലക്ഷദ്വീപ്), കോന്നി എന്നിവിടങ്ങളില്‍ 4 സെന്റി മീറ്റര്‍ വീതം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, അമ്പലവയല്‍ എന്നിവിടങ്ങളില്‍ 3 സെന്റി മീറ്റര്‍ അഗതി(ലക്ഷദ്വീപ്), പുനലൂര്‍, പെരുമ്പാവൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ 2 സെന്റി മീറ്റര്‍ വീതവും മഴ ലഭിച്ചു.

0Shares