കോഴിക്കോട്: പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന് ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഉമ്മറിന്റെ മകള്‍ ഹെന്ന മലയലിനെ ആണ് ഷോര്‍ട് ഫിലിമില്‍ പൊട്ട് തൊട്ട് അഭിനയിച്ചു എന്ന പേരില്‍ മദ്രസയില്‍ നിന്നും പുറത്താക്കിയത്. പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടിയായിരുന്നു. സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരിയായിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റമെന്ന് ഉമ്മര്‍ പറയുന്നു. ഉമ്മറും മികച്ച കലാകാരനും കലാസ്വാദകനുമാണ്. നടിമാരായ നസ്രിയയും നദിയ മൊയ്തുവും അരങ്ങു തകര്‍ത്തഭിനയിക്കുന്നതിനിടേയാണ് അഭിനയിച്ചതിന്റെ പേരില്‍ പുറത്താക്കല്‍ നടപടി.
ഫേസ് ബുക്കിലെ പൂര്‍ണരൂപം
മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.
കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?
(കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)