അക്രമത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി ഫെയ്ത്ത് ഫൗണ്ടേഷന്‍

  • Post category:local news
  • Reading time:1 min read
You are currently viewing അക്രമത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി ഫെയ്ത്ത് ഫൗണ്ടേഷന്‍

കണ്ണൂര്‍: അക്രമത്തിനിരയായ മൂന്നു കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഫൗണ്ടേഷന്‍. പയ്യന്നൂര്‍ അന്നൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന സി.കെ. രാമചന്ദ്രന്റെ മക്കളായ ദേവാംഗന, ദേവദര്‍ശന്‍, തലശ്ശേരി സ്വദേശി ഇ. സന്തോഷിന്റെ മകളായ വിസ്മയ, പിണറായി സ്വദേശി വിനോദിന്റെ മക്കളായ ശിവദ, അര്‍ജുന്‍ എന്നിവര്‍ക്കാണ് ഫെയ്ത്ത് ഫൗണ്ടേഷനു വേണ്ടി ലെഫ്. കേണല്‍ അശോക് കിണി വിദ്യാഭ്യാസത്തിനുള്ള ധനസഹായം കൈമാറിയത്. പി. രാജേഷ് കുമാര്‍, വി.കെ. സതീശന്‍, മനു മോഹന്‍ സംബന്ധിച്ചു.2002-ല്‍ എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിയായ കാലത്ത് രാഷ്ട്രപതിഭവന്റെ കോംപ്ട്രോളായി ചുമതലയേറ്റ അശോക് കിണി ഡിവൈന്‍ കേണല്‍ എന്നാണ് അറിയപ്പെടുന്നത്. സൈന്യത്തില്‍ നിന്നും വിരമിച്ചതിനുശേഷം ആധ്യാത്മിക-സേവന രംഗത്തെ സജീവ സാന്നിധ്യമാണ്.

 

0Shares