അകാലത്തില്‍ പൊലിഞ്ഞ കായികതാരം ഹമീദിൻ്റെ ഓര്‍മക്ക് അന്തര്‍ സംസ്ഥാന വോളി നൈറ്റ് സംഘടിപ്പിക്കുന്നു; ഡിസംബര്‍ 15 ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

  • Post category:local news
  • Reading time:1 min read
You are currently viewing അകാലത്തില്‍ പൊലിഞ്ഞ കായികതാരം ഹമീദിൻ്റെ ഓര്‍മക്ക് അന്തര്‍ സംസ്ഥാന വോളി നൈറ്റ് സംഘടിപ്പിക്കുന്നു; ഡിസംബര്‍ 15 ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: അകാലത്തില്‍ പൊലിഞ്ഞുപോയ ഉജ്വല കായികതാരം ഹമീദിന്റെ ഓര്‍മയ്ക്ക് കളിക്കളമൊരുങ്ങുന്നു. ഹമീദിന്റെ നിരാലബരായ കുടുംബത്തെ സഹായിക്കാനാണ് അന്തര്‍ സംസ്ഥാന വോളി നൈറ്റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘടകസമിതി രൂപീകരിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന വോളി നൈറ്റിന് നാടൊരുങ്ങിയത് ഗ്രാമീണ കായികാസ്വാദനത്തിന് ആവേശമായിട്ടുണ്ട്. ഡിസംബര്‍ 15 ന് വൈകുന്നേരം കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സെന്റര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ആതിഥ്യമരുളുന്ന വോളി നൈറ്റ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് അംഗം പി.ദിവാകരന്‍ അധ്യക്ഷനാകും. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. എ.മാധവന്‍ സ്വാഗതം ചെയ്യും. സമാപന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗം പി.ഗോപിനാഥന്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യും. എ.അബ്ദുള്‍ കാദര്‍ അധ്യക്ഷനാകും. സി.ശിശുപാലന്‍ സ്വാഗതവും എം.എന്‍ വിനോദ് കുമാര്‍ നന്ദിയും പറയും.

0Shares