ബദിയടുക്ക: രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചെടേക്കാല്‍ അംഗന്‍വാടിയില്‍ ഫുഡ് ആന്റ് സേഫ്റ്റി അധികൃതര്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ പോഷകാഹാരം അംഗന്‍വാടിയിലെ ശേഖരത്തില്‍ നിന്നും കണ്ടെത്തി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ടിയിരുന്ന, കാലാവധി കഴിഞ്ഞ അമൃതം പോഷകാഹാര പാക്കറ്റുകളാണ് കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മറ്റു അംഗനവാടികളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അംഗന്‍വാടിയില്‍ ഫുഡ് ആന്റ് സേഫ്റ്റി അധികൃതര്‍ പരിശോധന നടത്തി