റിസർവ് ബാങ്കിന്‍റെ സ്വയം ഭരണ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍; ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൾ ആ​ചാ​ര്യ രാ​ജി വ​ച്ചു

  • Post category:news
  • Reading time:1 min read
You are currently viewing റിസർവ് ബാങ്കിന്‍റെ സ്വയം ഭരണ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍; ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൾ ആ​ചാ​ര്യ രാ​ജി വ​ച്ചു

രാ​ജ്യ​ത്തി​ന്‍റെ ജി.​ഡി​.പി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ഘ​ട്ട​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൾ ആ​ചാ​ര്യ രാ​ജി വ​ച്ചു. കാ​ലാ​വ​ധി തീ​രാ​ൻ ആ​റു​മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജി. 2017-ലാ​ണ് റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നാ​ല് ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍​മാ​രി​ലൊ​രാ​ളാ​യി വി​രാ​ൾ ആ​ചാ​ര്യ​യെ നി​യ​മി​ച്ച​ത്. ന്യൂ​യോ​ര്‍​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​സി​ന​സ് സ്‌​കൂ​ളി​ല്‍ പ്രൊ​ഫ​സ​റാ​യി​രു​ന്ന അ​ദ്ദേ​ഹം അ​വി​ടേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

റിസർവ് ബാങ്കിന്‍റെ സ്വയം ഭരണ അവകാശത്തിൻ മേൽ കൈകടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

സ​ര്‍​ക്കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്ന് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഊ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വെ​ച്ച​തി​ന് പി​ന്നാ​ലെ ആ​ചാ​ര്യ​യും രാ​ജി​വെ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ആചാര്യ ഇത്തരമൊരു തീരുമാനം എടുക്കാൻ എന്ന് വേണം മനസിലാക്കാൻ.
കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വി​രാ​ൾ ആ​ചാ​ര്യ രാ​ജി​വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു തീരുമാനം തന്നെയാണ് ആചാര്യയുടെ രാജി.

0Shares