Categories
വാട്സ്ആപ്പ്: രണ്ട് പാക് ചാരന്മാര് പിടിയില്‍.
Trending News




Also Read
ശ്രീനഗര്‍: വാട്സ്ആപ്പ് ഉപയോഗിച്ച് അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറിയ രണ്ട് പാക് ചാരന്മാര് പിടിയിലായി. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ നിന്ന് സത്വീന്ദര് സിങ്, ദാഡു എന്നിവരാണ് പോലീസ് പിടികൂടിയത്്. രണ്ടു പേര് അതിര്‍ത്തിയിലെ സുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ നിരീക്ഷിച്ചത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ വാട്സ്ആപ്പ് ഉപയോഗിച്ചാണു അതിര്‍ത്തിയിലെ സുരക്ഷാ വിവരങ്ങള്‍ പാകിസ്താനു കൈമാറിയതെന്ന് പോലീസ് കണ്ടെത്തി.
Sorry, there was a YouTube error.