കണ്ണൂര്‍: അമിത് ഷാ പിന്‍വാങ്ങിയതോടെ ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച് പോയതെന്ന് വ്യക്തമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ജാഥ കൊഴുപ്പിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങാണ് നടന്നത്. ഇങ്ങനെ ആഴ്ചകള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് നടന്നതെങ്കിലും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല. സംഘര്‍ഷമുണ്ടാക്കാന്‍ മംഗളൂരുവില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ക്രിമിനലുകളെ ഇറക്കുമതി ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്.
ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി സ്വാധീനമുണ്ടാക്കാനുള്ള ആര്.എസ്.എസ് പദ്ധതിക്ക് തടസം കോണ്‍ഗ്രസല്ല സി.പി.എം ആണെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നുവെന്ന ജയരാജന് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹി ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സി.പി.എം വിരുദ്ധ പ്രചരണത്തിന് ബി.ജെ.പി രംഗത്തിറങ്ങിയത്. ആര്.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിന് യാതൊരു പങ്കുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലെ ജാഥ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍ സി.പി.എമ്മിനെതിരെ അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രചരണവും അക്രമണവും നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ആര്.എസ്.എസുകാര്‍ പിന്‍വാങ്ങണമെന്ന് ജയരാജന് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു
ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായി; ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച് പോയതെന്ന് പി ജയരാജന്