Categories
പോലീസ് സേനയില്‍ വീണ്ടും അഴിച്ചു പണിക്ക് സാധ്യത.
Trending News

തിരുനന്തപുരം:സംസ്ഥാന പോലീസ് സേനയില്‍ അഴിച്ചുപണി നടത്താന്‍ തീരുമാനം. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനമുള്‍പ്പെടെ നിരവധി പോസ്റ്റുകള്‍ നികത്തുന്നതിനും ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്താനും വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പോലീസ് ആസ്ഥാനത്തും റേഞ്ച് ഐ.ജി തലത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും.
Also Read
ക്രൈബ്രാഞ്ച് മേധാവിയായി വനിതാഉദ്യോഗസ്ഥയെ നിയമിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കുമാറാനുള്ള നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയായിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Sorry, there was a YouTube error.