Categories
പുതിയ 2000 രൂപ നോട്ടിനും വ്യാജന്‍.
Trending News

ബെംഗലൂരു: 2000 രൂപ നോട്ട് ജനങ്ങളുടെ കയ്യില്‍ എത്തിയതിനു തൊട്ടു പിറകേ വ്യാജനും രംഗത്തെത്തി.നോട്ടുകളെ ചൊല്ലിയുള്ള പ്രതിസന്ധിക്കിടയില്‍ വ്യാജ നോട്ടിന്റെ രംഗ പ്രവേശം ജനങ്ങളില്‍ ആശങ്ക പരത്തുന്നു. ബെംഗലൂരുവിലെ അശോക് എന്ന വ്യാപാരിക്കാണ് കഴിഞ്ഞ ദിവസം 2000 രൂപയുടെ വ്യാജ നോട്ട് ലഭിച്ചത്. നോട്ടിന്റെ രണ്ട് വശത്തിന്റെയും കളര്‍ പ്രിന്റ് എടുത്ത് ഒട്ടിച്ചാണ് വ്യാജ നോട്ട് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Sorry, there was a YouTube error.