കാസര്‍കോട്: പനി ബാധിച്ച് യുവതി മംഗളൂരു ആശുപത്രിയില്‍ മരിച്ചു. വിട്ള സ്വദേശിനിയും അണങ്കൂര്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സംഗീത(30)യാണ് മരിച്ചത്. സെന്‍ട്രിംഗ് ജോലിക്കാരന് ശരത്തിന്റെ ഭാര്യയാണ്. കെയര്‍വെല്‍ ആശുപത്രിയില്‍ അറ്റന്ററായി ജോലി ചെയ്തുവരികയായിരുന്നു.
സതീഷ് ഷെട്ടിയുടെയും സരസ്വതിയുടെയും മകളാണ്. മക്കള്‍: പ്രജ്വല്‍ (നാലാംക്ലാസ് വിദ്യാര്‍ത്ഥി), പ്രദീഖ് (അണങ്കൂര്‍ എല്‍.പി.എസ്. സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: സരിത, സംഗീത്, സവിത.
പനി ബാധിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു