ചട്ടഞ്ചാല്‍: ‘നഷ്ടപ്പെട്ടുപോകുന്ന നെല്‍കൃഷിയെ തിരിച്ചുപിടിക്കണം, നല്ല ഭക്ഷണം നാമുണ്ടാക്കി കഴിക്കണം’ – ഇത് പറയുന്നത് ചട്ടഞ്ചാലിലെ യുവതലമുറകളാണ്. നാടന്‍ പാട്ടിന്റെയും, വിത്തുപാട്ടിന്റെയും പ്രസന്നമായ അന്തരീക്ഷത്തില്‍ പൊയ്നാച്ചി ആടിയത്ത് വയലിലെ തരിശു പാടത്തില്‍ തൊണ്ണൂറാന്‍ നെല്‍കൃഷി വിതച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാരായ നൂറ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്, സ്കൂള്‍ മാനേജര്‍ കെ.മൊയ്തീന് കുട്ടി ഹാജി മുഖ്യാതിഥികളായി പങ്കെടുത്തു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷംസുദ്ദീന് തെക്കില്‍, കലാഭവന്‍ രാജു, സുകുമാരന്‍ ആലിങ്കാല്‍, പി.ടി.എ വൈസ് പ്രസിഡന്റ് എം.രാഘവന് നായര്‍, കൃഷി ഓഫിസര്‍ ചവന നരസിംഹലു, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയ്സ് ജോണ്‍, കെ.വി.രഘുനാഥന്, വി.മോഹനന് നായര്‍ പെയ്നാച്ചി, ഭാസ്കരന് ചട്ടഞ്ചാല്‍, ബിന്ദു ചട്ടഞ്ചാല്‍ മുതിര്‍ന്ന കര്‍ഷകരായ കാനാകൃഷ്ണന് നായര്‍, കൈവേലിക്കല്‍ തമ്പാന്, കൊട്ടന് ആടിയത്ത്, പ്രോഗ്രാം ഓഫിസര്‍ രതീഷ് പിലിക്കോട് സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.മോഹനന് നായര്‍ സ്വാഗതവും, എന്‍.എസ്.എസ്.സ്റ്റുഡന്റ് ലീഡര്ഖദീജത്ത് റിഷാന നന്ദിയും പറഞ്ഞു.
നെല്‍കൃഷിയെ തിരിച്ചുപിടിക്കണം; ചട്ടഞ്ചാലിലെ വിദ്യാര്‍ഥികള്‍ തരിശുപാടത്ത് തൊണ്ണൂറാന്‍ വിത്തിട്ട് കൃഷി തുടങ്ങി