Categories
തമിഴ് താരം ധനുഷ്: മകനാണെന്ന് അവകാശവാദവുമായി വൃദ്ധ ദമ്പതികള്‍ കോടതിയില്‍.
Trending News

Also Read
ചെന്നൈ: തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ മധുര ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ദമ്പതിമാരുടെ ഹര്‍ജിയെ തുടര്‍ന്ന് ധനുഷ് കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രായധിക്യം മൂലം നിത്യച്ചെലവിനു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സിനിമാ നടനായ മകന്‍ പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നത്.
മകന് വേണ്ടി പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഇവര്‍ ഫോട്ടോയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Sorry, there was a YouTube error.