Categories
news

ഡോണള്‍ഡ് ട്രംപ് ഇനി അമേരിക്കന്‍ പ്രസിഡന്റ്.

വാഷിങ്ടണ്‍: അമേരിക്കയുടെ 45 മത് പ്രസിഡന്റായി റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 288 വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയത്. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേല്‍ക്കും.winning-meet

മാര്‍ക്ക് പെന്‍സാണ് പുതിയ വൈസ് പ്രസിഡന്റ്. 57 കാരനായ പെന്‍സ് നിലവില്‍ ഇന്‍ഡ്യാന ഗവര്‍ണറാണ്. 219 വോട്ടുകള്‍ നേടിയ ഹില്ലരിയുടെ പരാജയത്തോടെ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത.

trump

0Shares

Leave a Reply

Your email address will not be published. Required fields are marked *