ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം; ഒന്‍പത് പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം; ഒന്‍പത് പേര്‍ മരിച്ചു

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്നലെ രാത്രി 12.30ഓടെയാണ് തീപിടിച്ചത്. മൂന്ന് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. തീ അണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെ സൂക്ഷിച്ചിരുന്നില്ല. ഇത് അപകടത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചു.

0Shares